കാർത്തിക സ്തംഭം കത്തിയമർന്നു പൊങ്കാലയ്ക്ക് സമാപനം
കാർത്തിക സ്തംഭം കത്തിയമർന്നു പൊങ്കാലയ്ക്ക് സമാപനം
Posted on 8 Dec 2022

കാർത്തിക സ്തംഭം കത്തിയമർന്നു പൊങ്കാലയ്ക്ക് സമാപനം

ഈ വർഷത്തെ പൊങ്കാല ചടങ്ങിന് സമാപനം കുറിച്ച് കാർത്തിക സ്തംഭം കത്തിയമർന്നു . പശ്ചിമബംഗാൾ ഗവർണർ ഡോക്ടർ സി വി ആനന്ദബോസാണ് കാർത്തിക സ്തംഭത്തിലേക്ക് അഗ്നി പകർന്നത്. ക്ഷേത്രം മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കാര്യദർശി രൻജിത്ത് ബി. നമ്പൂതിരിയും ചേർന്നാണ് കാർത്തിക സ്തംഭം കത്തിക്കാനുള്ള അഗ്നി കൈമാറിയത്.

വർഷങ്ങളായി ഡോക്ടർ സി വി ആനന്ദബോസാണ് ചക്കുളത്തു കാവിലെപൊങ്കാലയ്ക്ക് സമാപനം കുറിക്കുന്ന കാർത്തിക സ്തംഭത്തിലേക്ക് അഗ്നിപകരുന്നത്.

പൊങ്കാല സമാപനത്തോടനുബന്ധിച്ച്

ചക്കുളത്തുകാവിൽ സാംസ്കാരിക സമ്മേളനം നടന്നു. തലവടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷതയിൽ ചേർന്ന സമ്മേളന ൽ ക്ഷേത്രം പ്രസിഡന്റും . മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി .

നെടുമ്പ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, തലവടി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുമോള്‍ ഉത്തമന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാര്‍ പിഷാരത്ത്, ക്ഷേത്രം അഡ്മിന്‌സ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, ഉത്സവക്കമ്മിറ്റി സെക്രട്ടറി സ്വാമിനാഥന്‍

എന്നിവര് പങ്കെടുത്തു